
ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പഴയ ബസുകൾ കൊണ്ടിടുന്നതായി പരാതി. വിവിധ ഡിപ്പോകളിലെ സ്ക്രാപ്പ് ചെയ്യേണ്ട ബസുകളാണ് ഇങ്ങനെ കൊണ്ടിടുന്നത്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന ആര്യനാട് ഡിപ്പോയിൽ ബസുകൾ കൊണ്ടിടുന്നത് കാരണം യാത്രക്കാരും ജീവനക്കാരും ദുരിതത്തിലായി.
വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർ ലേലം ചെയ്ത് വാങ്ങാൻ വേണ്ടിയാണ് ബസുകൾ കൊണ്ടിടുന്നത്. എന്നാൽ ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇപ്പോൾ തന്നെ ബസുകൾ പാർക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. 50 സെന്റിൽ താഴെ മാത്രമാണ് സ്ഥല സൗകര്യമുള്ളത്.