കടയ്ക്കാവൂർ: മഹാകവി കുമാരനാശാന്റെ 150-ാ മത് ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തീരുമാനിച്ചു.തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കൊല്ലം പ്രസ് ക്ലബ്‌, പല്ലന എന്നിവിടങ്ങളിൽ ജന്മദിന പരിപാടികൾ നടത്തും. സ്‌കൂളുകളിലും കോളേജുകളിലും ആശാൻ കവിതകളുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 17നു നടക്കുന്ന ചടങ്ങിൽ യുവകവി പുരസ്‌കാരം വിതരണം ചെയ്യും. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. അടൂർ പ്രകാശ് എം.പി, വി.ശശി എം.എൽ.എ, അഡ്വ. വി. ജോയി എം.എൽ.എ എന്നിവർ മുഖ്യ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ, ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, ഡോ. കെ.സുധാകരൻ എന്നിവർ രക്ഷാധികാരികളുമാണ്. അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് (ചെയർമാൻ), ലിജാ ബോസ്, ജെയിൻ (വൈസ് ചെയർമാൻമാർ), വി. ലൈജു (ജനറൽ കൺവീനർ), സി.വി. വിജയൻ (ജോയിന്റ് കൺവീനർ), ഡോ.ബി. ഭുവനേന്ദ്രൻ (ട്രഷറർ)എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു. ഫിനാൻസ് കമ്മിറ്റി: ആർ.ഷാജി (ചെയർമാൻ), എസ്. ശരത്ചന്ദ്രൻ (കൺവീനർ). പ്രോഗ്രാം കമ്മിറ്റി: പ്രൊഫ. വിജയ (ചെയർമാൻ), സജി സുന്ദർ (കൺവീനർ). റിസപ്ഷൻ കമ്മിറ്റി: ശ്യാമ പ്രകാശ് (ചെയർമാൻ), ഡി.ശ്രീകൃഷ്ണൻ (കൺവീനർ). കൾച്ചറൽ കമ്മിറ്റി: ഉണ്ണി ആറ്റിങ്ങൽ (ചെയർമാൻ), രാമചന്ദ്രൻ കരവാരം (കൺവീനർ). മീഡിയ കമ്മിറ്റി: റെജി കായിക്കര (ചെയർമാൻ), എസ്. പ്രവീൺ ചന്ദ്ര (കൺവീനർ). വോളന്റിയർ കമ്മിറ്റി: വിജയ് വിമൽ (ചെയർമാൻ), വിഷ്ണു മോഹൻ (കൺവീനർ) എന്നിവർ വിവിധ സബ് കമ്മിറ്റി ഭാരവാഹികളാണ്.