
ഇന്ത്യൻ ബൗൺസേഴ്സ് ഫെഡറേഷൻ ലോഗോ ലോഞ്ചും വൊൾക്കാനോ സിനി സ്റ്റണ്ട് ആർട്ടിസ്റ്റ് അസോ. എക്സിക്യൂട്ടീവ് യോഗവും നടന്നു. ബൗൺസർമാരുടെ ക്ഷേമവും ഐക്യവും ഏകീകരണവും ലക്ഷ്യം വച്ചാണ് ഇന്ത്യൻ ബൗൺസേഴ് സ് ഫെഡറേഷൻ ആരംഭിച്ചത്. ഐ.ബി.എഫ് ചെയർമാനും നടനുമായ ബൈജു എഴുപുന്നയാണ് ലോഗോ പ്രകാശനം ചെയ്തത്. െഎ.ബി.എഫ് ചെയർമാൻ ബൈജു എഴുപുന്നയും ജനറൽ സെക്രട്ടറിയും സ്റ്റണ്ട് മാസ്റ്ററുമായ അംജത് മൂസയും ചേർന്ന് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഡോ. എൻ.എം. ബാദുഷയെ ആദരിച്ചു. മുതിർന്ന ഫൈറ്റ് മാസ്റ്റർ അഷ്റഫ് ഗുരുക്കൾക്ക് കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ഡോ. എൻ.എം. ബാദുഷ ആദരിച്ചു. വി.സി.എസ്.എ വൈസ് ചെയർമാനും സംവിധായകനുമായ സലിം ബാബ, പ്രസിഡന്റ് കുങ് ഫു സജിത്, ട്രഷറർ ബഷീർ ഗുരുക്കൾ, ചീഫ് ഓർഗനൈസർ നിസാൻ എന്നിവർ സംസാരിച്ചു.