
പൂവച്ചൽ:കെ.പി.സി.സി നടപ്പിലാക്കിവരുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ (സി.യു.സി) കോൺഗ്രസിന്റെ ജീവനാഡിയാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി.പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സി.യു.സി രൂപീകരണ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ,ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽ മുഹമ്മദ്,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആനാട് ജയൻ,എം.ആർ.ബൈജു,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ. ഉദയകുമാർ,എൽ.രാജേന്ദ്രൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.സുകുമാരൻ നായർ,പി.രാജേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീക്കുട്ടി സതീഷ്,സി.വിജയൻ,എ.എസ്.ഇർഷാദ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.രാഘവ ലാൽ,ലിജു സാമുവൽ,യു.ബി. അജിലാഷ്,ബോബി അലോഷ്യസ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റിജു വർഗീസ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോമോൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണിയ,ആർ.സുരേന്ദ്രൻ നായർ,ഷീജ എസ്,ശ്രീകല,ഷാമില,രാജഗോപാലൻ നായർ,രാജപ്പൻ,ഷാജഹാൻ,ഫസലുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.