
ചിറയിൻകീഴ്:ശാർക്കര മീന ഭരണി ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ഹിന്ദുമത സമ്മേളനം ശാന്തിഗിരി ആശ്രമം ആചാര്യൻ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്‌ഘാടനം ചെയ്തു.ശാർക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജയൻ ശാർക്കര, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ എസ്.രാജ്മോഹൻ, ഡെപ്യൂട്ടി കമ്മീഷണർ ബി.മധുസൂദനൻ നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.എസ്.സിന്ധുറാണി, വൈസ് പ്രസിഡന്റ് മിഥുൻ ടി. ഭദ്രൻ , കിട്ടു ഷിബു, എസ്.വിജയകുമാർ, എസ്.ഷൈജു, മണികുമാർ ശാർക്കര, ജി.ഗിരീഷ് കുമാർ, എസ്.സുധീഷ് കുമാർ, എ.മോഹനൻ നായർ, എം.ഭദ്രകുമാർ, എൻ.കെ രാജശേഖരൻ നായർ, എൽ. അഭിൻലാൽ എന്നിവർ പങ്കെടുത്തു.