
കുളത്തൂർ:ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലെ 4.10ന് മഹാഗണപതിഹവനം,5.05ന് നിർമ്മാല്യ ദർശനം,5.30ന് അഭിഷേകം,മലർ നൈവേദ്യം, 6ന് ഗുരുപൂജ, 6.15 ന്പ്രഭാതപൂജ,8ന് പന്തീരടിപൂജ,10.30ന് മദ്ധ്യാഹ്നപൂജ,11.30ന് ഗുരുപൂജ,12.30ന് അന്നദാനം,വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,തുടർന്ന് സ്മിതശ്രീ അവതരിപ്പിക്കുന്ന ഡാൻസ്.15ന് ഗുരുദർശനരഘനയുടെ പ്രഭാഷണം വിഷയം - ഗുരുദർശനവും അരുവിപ്പുറം ശിവപ്രതിഷ്ഠയും 8.30 മുതൽ ലഘുഭക്ഷണം,രാത്രി 9.30ന് മാർഗി അവതരിപ്പിക്കുന്ന കൃഷ്ണാർജ്ജുനവിജയം കഥകളി.