
ബാലരാമപുരം : കൊവിഡ് കാലത്ത് ഉൾപ്പെടെ വസ്ത്ര വ്യാപാരികളുടെ സേവനം മാതൃകാ പരമായിരുന്നുവെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേരള ടെക്സ്റ്റയിൽസ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ നെയ്യാറ്റിൻകര മേഖല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മേഖലാ പ്രസിഡന്റ് നടരാജൻ അദ്ധ്യക്ഷത വഹിച്ചു.മികച്ച വസ്ത്രവ്യാപാരിക്കുള്ള വ്യാപാരിശ്രീ പുരസ്കാരം അമീർ ടെക്സ്റ്റയിൽസ് ഉടമ കെ.ആർ.ഹമീദ്ഖാനും മുതിർന്ന വ്യാപാരിക്കുള്ള പുരസ്കാരം ചിത്രാ ട്രേഡേഴ്സ് ഉടമ മാധവൻപിള്ളയും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.തുണി കൊണ്ടൊരു തണൽ പദ്ധതിയുടെ ഭാഗമായി പാറശ്ശാല ബാലികാമന്ദിരത്തലിലേക്കുള്ള വസ്ത്രങ്ങളും വ്യാപാരിക്കുളള ധന സഹായവും കെ.ടി.ജി.എ ജില്ലാ പ്രസിഡന്റ് ഇക്ബാൽ ഷേഖ് ഉസ്മാൻ വിതരണം ചെയ്തു. എം.എൽ.എമാരായ അഡ്വ.എം.വിൻസെന്റ്, സി.കെ.ഹരീന്ദ്രൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ,നഗരസഭാ ചെയർമാൻ പി.കെ.രാജ് മോഹൻ,ടി.വി സിനിമാ താരം അസീസ് നെടുമങ്ങാട്, നെയ്യാറ്റിൻകര പൊലീസ് എസ്.എച്ച്.ഒ വി.എൻ.സാഗർ,കെ.ടി.ജി.എ സംസ്ഥാന - ജില്ലാ നേതാക്കളായ ഷാക്കിർ ഫിസ,യഹിയാഖാൻ,അർഷാദ് കോക്ടെയിൽ,മാഹീൻ പാറവിള, കൗൺസിലർമാരായ എം. അലി ഫാത്തിമ, മഞ്ചത്തല സുരേഷ്, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി പി. ബാലചന്ദ്രൻ നായർ, കെ.ടി.ജി.എ നെയ്യാറ്റിൻകര മേഖലാ ഭാരവാഹികളായ അനുരൂപ്, എച്ച്.എ. നൗഷാദ്, കിഷോർ, ഷമീർ, ഉഷസ് കുമാർ, നിസാം സേട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സിനിമാ പിന്നണി ഗായകൻ അനൂപ് പ്രവീണിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും നടന്നു. കെ. ആർ. ഫക്കീർഖാൻ സ്വാഗതവും സുലൈമാൻ മെൻസ് വേൾഡ് നന്ദിയും പറഞ്ഞു.