
തിരുവനന്തപുരം : ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി ദ്വിദിന ശില്പശാല ആരംഭിച്ചു.കോവളം വെള്ളാറിൽ സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.ആധുനിക ഉപഭോഗ സംസ്‌കാരവും അശാസ്ത്രീയ മാലിന്യ സംസ്‌കരണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ തോത് വർദ്ധിപ്പിക്കാനിടയാക്കിയെന്ന് മന്ത്രി പറഞ്ഞു.മുൻ മന്ത്രി ഡോ.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.നവകേരളം കർമ്മപദ്ധതി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.ടി.എൻ. സീമ അദ്ധ്യക്ഷത വഹിച്ചു.വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും 200 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ശില്പശാല ഇന്ന് സമാപിക്കും.