nss

നെയ്യാറ്റിൻകര: എൻ.എസ്.എസ് മുള്ളിലവുവിള കരയോഗ മന്ദിരം എൻ.എസ്.എസ് എക്സി.കൗൺസിൽ മെമ്പർ എം.സംഗീത്കുമാർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം ടി.ആർ. ശ്രീകാന്ത്, യൂണിയൻ സെക്രട്ടറി വി. ഷാബു. യൂണിയൻ കമ്മിറ്റി അംഗം കെ. മാധവൻ പിള്ള, പ്രവീൺ കുമാർ, സുഭീലാൽ, കരയോഗം പ്രസിഡന്റ് രാജേഷ് എം.നായർ, സെക്രട്ടറി പി. വേലായുധൻ പിള്ള, അഭിലാഷ് എ. നായർ, ഉഷാകുമാരി, ദീപാസനൽ എന്നിവർ പങ്കെടുത്തു. മുതിർന്ന കരയോഗം ഭാരവാഹികൾ, വിമുക്ത ഭടൻമാർ, വിശിഷ്ട വ്യക്തികൾ, വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച കുട്ടികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.