
പാലോട്: ആനാട് കേരസമിതിയുടെ നേതൃത്വത്തിൽ കേരഗ്രാമത്തിൽ ചകിരിച്ചോറ് വളം നിർമ്മാണം തുടങ്ങി. ഒരു ടൺ ചകിരിച്ചോറ് കൊണ്ടുവന്ന്, കൃഷി ഓഫീസർ എസ്.ജയകുമാറിന്റെ മാർഗനിർദ്ദേശത്തിൽ പത്തടുക്കുകളായി ക്രമീകരിച്ച് ചിപ്പിക്കൂൺ വിത്തും: യൂറിയയും ഒന്നിടവിട്ട് വിതറിയും, ആവശ്യത്തിന് ജലസേചനം നല്കിയുമാണ് വള നിർമ്മാണ പ്രാരംഭ പ്രവർത്തനം നടത്തിയത്.
45 ദിവസമെടുക്കും വളമാകാൻ. കേര സമിതി സെക്രട്ടറി എം.ജയചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കേരസമിതി പ്രസിഡന്റ് ബി.വി. സുനിൽരാജ് ഉദ്ഘാടനം ചെയ്തു. ചകിരിച്ചോർ നിർമ്മാണ യൂണിറ്റ് കോ - ഓർഡിനേറ്റർ അൻഷാദ്, കൃഷി കാരണവർ കൂട്ടായ്മ പ്രസിഡന്റ് ടി.രവീന്ദ്രൻ നായർ, സെക്രട്ടറി സി.രവീന്ദ്രൻ നായർ, ഭാരവാഹികളായ ശിശുപാലൻ, മണ്ഡപം രഘു, കൃഷി അസിസ്റ്റന്റ് മീനാങ്കൽ നിബു തുടങ്ങിയവർ പങ്കെടുത്തു.