
കല്ലമ്പലം : ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം മുസ്‌ലീംലിഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കണിയാപുരം ഹലിം ഉദ്ഘാടനം ചെയ്തു.ഹാഷിം കരവാരം അദ്ധ്യക്ഷത വഹിച്ചു.ദേശിയ സമിതി അംഗം കെ.എച്ച്.അഷറഫ് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി.തകരപ്പറമ്പ് നിസാർ, പേരൂർ നാസർ,എ.പി.നിസാർ,ജസിം തലവിള,സലിം വണ്ടിതടം,വാഹിദ് കല്ലമ്പലം,ഷെരിഫ് വക്കം,മുബാറക്ക് മണന്നാക്ക് തുടങ്ങിയവർ പങ്കെടുത്തു.