vld-1

വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ഇടവാൽ ഏലായിൽ കേരള കൗമുദി ഏജന്റ് മോഹനന്റെ പാടത്ത് ആരംഭിച്ച ജൈവ കൃഷിയുടെ നടൽ ഉത്സവം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ നിർവഹിച്ചു. 120 ദിവസം കൊണ്ട് വിളവെടുക്കാമെന്ന പാലക്കാടൻ ഇനത്തിലുള്ള നാടൻ വിത്താണ് വിതച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജ കുമാരി ,​ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സിമി,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. എസ് ജീവൽ കുമാർ,​ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അൽഫോൺസ,​ വാർഡ് മെമ്പർ വീരേന്ദ്ര കുമാർ,​മുക്കോലവിള രാജേഷ്,​ കൃഷി ഓഫീസർ ആശ. എസ് നായർ തുടങ്ങയിവർ പങ്കെടുത്തു.