
തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ (2021 അഡ്മിഷൻ) ബി.എ സമ്പർക്ക ക്ലാസുകൾ (സോഷ്യോളജി ഒഴികെ) കാര്യവട്ടം, കൊല്ലം സെന്ററുകളിൽ ഇന്നും നാളെയും നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ. സോഷ്യോളജിയുടെ സമ്പർക്കക്ലാസുകളുടെ തീയതി പിന്നീട് അറിയിക്കും.
സെന്റർ ഫോർ അഡൽറ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ (സി.എ.സി.ഇ.ഇ.) കാഞ്ഞിരംകുളം ഗവ.കെ.എൻ.എം.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിക്കുന്ന ആറു മാസകാലയളവുളള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും ലഭ്യമാണ്. യോഗ്യത: പ്ലസ്ടു. ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ. മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും ജോലി ഉളളവർക്കും അപേക്ഷിക്കാം. അപേക്ഷ ഏപ്രിൽ 6ന് വൈകിട്ട് 4 വരെ സ്വീകരിക്കും.