
തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയിലും രജിസ്ട്രേഷൻ വകുപ്പ് റെക്കോർഡ് വരുമാനം നേടി. 2021- 22 സാമ്പത്തിക വർഷം മുൻ വർഷത്തേക്കാൾ 1301.57 കോടിയുടെ വർദ്ധനയാണുണ്ടായത്. ബഡ്ജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ 305.89 കോടി അധിക വരുമാനം. 12 ജില്ലകളിൽ ബഡ്ജറ്റ് ലക്ഷ്യത്തേക്കാൾ കൂടുതൽ വരുമാനമുണ്ടായി.
ബഡ്ജറ്റ് ലക്ഷ്യം നേടിയില്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവുമധികം റവന്യുവരുമാനം എറണാകുളം ജില്ലയ്‌ക്കാണ്- 977.21 കോടി. ഇതും മുൻ വർഷത്തേക്കാൾ അധികമാണ്. റവന്യൂ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് 572.27 കോടി. കഴിഞ്ഞ സാമ്പത്തിക വർഷവും ജില്ല രണ്ടാം സ്ഥാനത്തായിരുന്നു. തൃശ്ശൂർ മൂന്നാം സ്ഥാനത്താണ്. 462.74 കോടി. ബഡ്ജറ്റ് ലക്ഷ്യം നേടാത്ത ജില്ലകളിലും ആകെ വരുമാനം മുൻ വർഷത്തേക്കാൾ കൂടി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 4431.88 കോടിയാണ്.
9,26,487
ആകെ രജിസ്റ്റർ ചെയ്ത ആധാരങ്ങൾ
4,431.88 കോടി
ആധാര രജിസ്‌ട്രേഷൻ വരുമാനം.
1,20,143
ഏറ്റവും കൂടുതൽ ആധാരം രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിൽ.
1,00,717 ആധാരങ്ങൾ
രണ്ടാം സ്ഥാനത്ത് തിരുവനന്തപുരംജില്ല.
25,148 ആധാരങ്ങൾ
ഏഴ് സബ് രജിസ്ട്രാർ ഓഫീസുകൾ മാത്രമുള്ള വയനാട് ജില്ലയിൽ.
കൊവിഡ് പ്രതിസന്ധിയിലും ജീവനക്കാരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ് വരുമാനം വർദ്ധിപ്പിച്ചത്. നികുതി വകുപ്പിന്റെ അധിക ചുമതല വഹിക്കുന്ന ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, രജിസ്ട്രേഷൻ ഐ.ജി, ജില്ലാ രജിസ്ട്രാർമാർ, വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥർ എന്നിവർക്ക് അഭിനന്ദനം.
വരുമാനം (കോടിയിൽ)
2018 -19...........3316.08
2019 -20....... 3239.29
2020 -21...........3130.32
2021 -22 (ഫെബ്രുവരി വരെ)..3803.92