
വർക്കല:സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വെട്ടൂർ സി.ഡി.എസ് വഴി നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ വായ്പാവിതരണം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻരാജ്,ചാർജ്ജ് ഓഫീസർ സജാദ്,പിന്നാക്കവികസന കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽമാനേജർ ഷാജി തുടങ്ങിയവർ പങ്കെടുത്തു.സി ഡി എസ് ചെയർപേഴ്സൺ സുനിത സ്വാഗതവും കുടുംബശ്രീ അക്കൗണ്ടന്റ് മിനി നന്ദിയും പറഞ്ഞു.വെട്ടൂർ ഗ്രാമപഞ്ചായത്തിലെ 42 അയൽക്കൂട്ടങ്ങൾക്ക് 3 കോടി രൂപയാണ് വിതരണം ചെയ്തത്.