വിഴിഞ്ഞം:മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കുന്നതിന് മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിക്കണമെന്ന് എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി യൂണിയൻ കോവളം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.അടിമലത്തുറ ടി.ജോയി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു.പള്ളിച്ചൽ വിജയൻ,ഹഡ്സൺ ഫെർണാണ്ടസ്,കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ,സിന്ധുരാജ്, നൗഫൽ,ജസ്റ്റിൻ ഫ്രാൻസിസ്,വിഴിഞ്ഞം എഫ്. അരുൾ ദാസ്, സി. തദയൂസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അടിമലത്തുറ ജോയി (പ്രസിഡന്റ്), അബീനമ്മ , കരുംകുളം വിർജിൻ (വൈസ് പ്രസിഡന്റ്), എക്സ്.ആർ.റോബിൻസൻ (സെക്രട്ടറി), നൂഹു ( ജോയിന്റ് സെക്രട്ടറി) ആന്റണി ഡൊമനിക് (ട്രഷറർ).