
തിരുവനന്തപുരം: ഒമാനിലെ പ്രധാന എയർലൈൻസ് കമ്പനിയായ സലാം എയറിന്റെ തിരുവനന്തപുരം-മസ്കറ്റ് സർവീസ് ഇന്നു മുതൽ. മസ്കറ്റിൽ നിന്ന് രാത്രി 10.30നു പുറപ്പെടുന്ന വിമാനം പുലർച്ചെ 3.50ന് തിരുവനന്തപുരത്തെത്തും. തിരികെ 4.35നു പുറപ്പെട്ട് 6.50ന് മസ്കറ്റിൽ എത്തും. ആഴ്ചയിൽ ആറ് സർവീസുകളാണുള്ളത്. ടിക്കറ്റ്നിരക്ക് കുറഞ്ഞ ബഡ്ജറ്റ് എയർലൈനാണിത്.