toddy

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ 2021-22 വർഷത്തേക്ക് അനുവദിച്ച ലൈസൻസും 2021-22 രണ്ടാം അർദ്ധവർഷത്തേക്ക് അനുവദിച്ച ഇന്റർ റേഞ്ച്, ഇന്റർ ഡിവിഷൻ കള്ള് കടത്ത് പെർമിറ്റ് കാലാവധിയും 15 ദിവസത്തേക്കു നീട്ടിയതായി എക്‌സൈസ് കമ്മിഷണർ അറിയിച്ചു. ലൈസൻസ് പുതുക്കുന്നതിന് ഈ സാമ്പത്തിക വർഷം മുതൽ ഓൺലൈൻ സംവിധാനം നടപ്പാക്കിയതിന്റെ ഭാഗമായിട്ടാണു തീരുമാനം.