
തിരുവനന്തപുരം: റവന്യു വകുപ്പിൽ വില്ലേജ് ഓഫീസർ മുതൽ തഹസിൽദാർ വരെ വിവിധ തസ്തികകളിലുള്ള 2400 ഓളം ഉദ്യോഗസ്ഥർക്ക് ഓൺലൈൻ വഴി സ്ഥലംമാറ്റം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ചില സംഘടനകൾ നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ജില്ലാതലത്തിലുള്ള സ്ഥലംമാറ്റം കുറേനാളായി നടക്കാതിരിക്കുകയായിരുന്നു.
സ്ഥലംമാറ്റം ലഭിച്ചവരെ പകരം ജീവനക്കാർ വരുന്നതു കാത്തിരിക്കാതെ അടിയന്തരമായി വിടുതൽ ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് ലാൻഡ് റവന്യു കമ്മിഷണർ നിർദ്ദേശം നൽകി. എല്ലാ ജീവനക്കാർക്കും സ്റ്റേഷൻ സീനിയോറിറ്റി ബാധകമായതിനാൽ വൈകി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റിയെ ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.