
നെടുമങ്ങാട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിലായി. ചുള്ളിമാനൂർ കൊറളിയോട് സ്വദേശി കുട്ടൻ എന്ന് വിളിക്കുന്ന കുമാരനെയാണ് (29) മാരക മയക്കുമരുന്നായ നൈട്രോസപാമിന്റെ 23 ഗുളികകളുമായി പിടികൂടിയത്. മയക്കുമരുന്നുകൾ അനധികൃത വില്പന നടത്തുന്നവർക്കെതിരെ നെടുമങ്ങാട് എക്സൈസ് നടത്തിയ വ്യാപക പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.എ. ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഷഹീർ ഷാ, പ്രിവന്റീവ് ഓഫീസർമാരായ പ്രേമനാഥൻ, രാജേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദേവ്, രാജേഷ് കുമാർ, കിരൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗീതാകുമാരി എന്നിവർ പങ്കെടുത്തു