chenkal-bank

പാറശാല:ചെങ്കൽ സർവീസ് സഹകരണ ബാങ്കിൽ നടപ്പാക്കുന്ന 125 കോടി രൂപയുടെ വായ്പാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ ഉദ്ഘാടനം ചെയ്തു.ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ജീവനക്കാർ പങ്കെടുത്തു.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'മുറ്റത്തെ മുല്ല'വായ്പാ പദ്ധതി,കാർഷിക സ്വർണ്ണപ്പണയം,ചെറുകിട കച്ചവട വായ്പ, നെൽ കർഷകർക്കുള്ള പലിശ രഹിത വായ്‌പ,കുടുംബശ്രീ വഴി നടപ്പാക്കുന്ന കാർഷിക കാർഷികേതര വായ്‌പ എന്നിവക്ക് പുറമെ ബാങ്ക്‌ സ്വന്തമായി നടപ്പാക്കുന്ന തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയുടെ പദ്ധതി എന്നിവയുടെയും നടപടികൾ ആരംഭിച്ചു.കാർഷിക വായ്‌പ എടുത്തിട്ടുള്ളവർക്കായുള്ള നവകേരളീയം കുടിശിഖ നിവാരണ പദ്ധതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചിട്ടുള്ളതായും ബാങ്ക്‌ ബാങ്ക് അധികൃതർ അറിയിച്ചു.