
തിരുവനന്തപുരം: ഇന്നലെ നടന്ന പ്ളസ് ടു രസതന്ത്ര പരീക്ഷയെക്കുറിച്ച് സമ്മിശ്ര അഭിപ്രായം. എ പ്ളസ് പ്രതീക്ഷിക്കുന്നവർക്ക് പരീക്ഷ കടുപ്പമായിരുന്നുവെന്നാണ് പൊതുവിലെ അഭിപ്രായം. രസതന്ത്രത്തിനൊപ്പം ചരിത്രം, ഇസ്ളാമിക ചരിത്രവും കൾച്ചറും, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് എന്നീ വിഷയങ്ങളിലായിരുന്നു ഇന്നലെ പരീക്ഷ നടന്നത്. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് കടുപ്പമേറിയ ചോദ്യങ്ങൾ വന്നത് ബുദ്ധിമുട്ടിച്ചു എന്നാണ് വിദ്യാർത്ഥികളിൽ ഒരു പക്ഷം പറയുന്നത്. അപ്രധാന ഭാഗത്തുനിന്ന് കൂടുതൽ ചോദ്യം വന്നതായി അദ്ധ്യാപകരിൽ ഒരു വിഭാഗവും സമ്മതിക്കുന്നു. 60 മാർക്കിനായിരുന്നു പരീക്ഷ.
30 ശതമാനം ചോദ്യങ്ങൾ പ്രയാസമുള്ളതായിരുന്നു എന്നാണ് നന്നായി പഠിക്കുന്ന വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടത്.