sn

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ളിക്ക് സ്കൂളിൽ കിന്റർഗാർട്ടൻ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗ്രാജ്വേഷൻ സർട്ടിഫിക്കറ്റ് നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡോ.എഴുമറ്റൂർ രാജരാജ വർമ്മ നിർവ്വഹിച്ചു. ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് വി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജരും ട്രസ്റ്റ് സെക്രട്ടറിയുമായ ഡോ.എ.ജി രാജേന്ദ്രൻ,ജോയിന്റ് സെക്രട്ടറി ഡോ. ബെന്നിപി.വി, പ്രിൻസിപ്പാൾ പി.കെ ശ്രീകല, വൈസ് പ്രിൻസിപ്പൽ അനിജ.കെ.എൽ , പ്രോഗ്രാം ഇൻ ചാർജ് ഇന്ദുമനേഷ്, കെ.ജി ഇൻചാർജ് ഷൈജ എൻ.എസ് തുടങ്ങിയവർ സംസാരിച്ചു.