
തിരുവനന്തപുരം:കെ.എസ്. ഇ.ബിയിൽ വർക്കർമാരുടെ സ്ഥാനക്കയറ്റം ഉടൻ നടപ്പാക്കുക,ഒ.വി.ആർ ക്വാട്ട 60 ശതമാനമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി ഫീൽഡ് എംപ്ളോയിസ് യൂണിയൻ വൈദ്യുതി ഭവന് മുന്നിൽ ധർണ നടത്തി. ടി.പി.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.ജി.പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി. ബാലചന്ദ്രൻ, ബിജു കടവത്ത്, ജയരാജ് കെ.ആർ, ബിജു.ആർ തുടങ്ങിയവർ പ്രസംഗിച്ചു.