തിരുവനന്തപുരം: എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി എ.കെ.ജി ഹാളിൽ നടക്കും. ഇന്ന് രാവിലെ 9ന് പതാക ഉയർത്തൽ, 9.30ന് സംസ്ഥാന കൗൺസിൽ, വൈകിട്ട് 3.15ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ അദ്ധ്യക്ഷത വഹിക്കും. ഏപ്രിൽ 3ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനത്തിൽ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ സംബന്ധിക്കും.