പോത്തൻകോട്: പോത്തൻകോട് പണിമൂല ദേവീക്ഷേത്രത്തിൽ രണ്ട് വർഷത്തിലൊരിക്കൽ നടത്തിവരുന്ന ഉത്സവ മഹാമഹം 5 മുതൽ 11 വരെ നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങൾ ഞായറാഴ്ച രാവിലെ 6 ന് നടക്കുന്ന അഖണ്ഡനാമയജ്ഞത്തോടെ തുടക്കംക്കുറിക്കും. തുടർന്ന് 7.15 നും 8.15 നും ഇടയ്ക്ക് പറമ്പ് കിളയലും കൊടിമര ഘോഷയാത്രയും.
5ന് വൈകിട്ട് 4.30ന് തിരുവാഭരണ ഘോഷയാത്ര. 4.56 ന് മേൽ 5.05 അകം തൃക്കൊടിയേറ്റ്,തുടർന്ന് കാപ്പ് കെട്ടി കുടിയിരുത്ത്.രാത്രി 7ന് സാംസ്കാരിക സമ്മേളനം പണിമൂല ദേവസ്വം സെക്രട്ടറി ആർ.ശിവൻകുട്ടിനായരുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. പാലോട് രവി, അഡ്വ.ജെ.ആർ.പത്മകുമാർ, ഹരിപ്രസാദ്, കെ.വേണുഗോപാലൻ നായർ, അഡ്വ.എം.രാജഗോപാലൻ നായർ, ഷീജ, ഡി.വിമൽകുമാർ, എം.ബാലമുരളി, ആർ.രവീന്ദ്രൻ നായർ, കെ.വിജയകുമാർ, ആർ.മണികണ്ഠൻ നായർ, ആർ.ലതീഷ്‌കുമാർ, മനോജ്, ശ്രീകണ്ഠൻ നായർ, സുധൻ എസ്.നായർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കലാപരിപാടികളുടെ ഉദ്ഘാടനം സൂര്യ കൃഷ്ണമൂർത്തി നിർവഹിക്കും. സി.ഡി.പ്രകാശനം നടൻ സുരാജ് വെഞ്ഞാറമൂട് നിർവഹിക്കും. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്യും. രാത്രി 10 മുതൽ നടനവിസ്മയം.
6ന് വൈകിട്ട് 5.45 ന് മാനസജപലഹരി,രാത്രി 8.15ന് നൃത്തനൃത്യങ്ങൾ,10 മുതൽ നടന്ന വിസ്മയം. 7ന് വൈകിട്ട് 5ന് തിരുവാതിരക്കളി, 5.30ന് ഭക്തിഗാനാലാപനം, 6ന് നൃത്തനൃത്യങ്ങൾ, 7ന് സംഗീതാർച്ചന, 8.30ന് ഭരതനാട്യം, 9.30ന് തുള്ളൽത്രയം,11.30ന് ഭക്തിനാമ സങ്കീർത്തനം.8ന് രാവിലെ 9ന് സംഗീതക്കച്ചേരി.10ന് സൗന്ദര്യലഹരി പാരായണം.10.30ന് ഭക്തിഗാനാഞ്ജലി,ഉച്ചയ്ക്ക് 12ന് മാലപ്പുറംപാട്ട്, രാത്രി 7ന് പണിമൂല അമ്മ കഥകളി പുരസ്‌കാര സമർപ്പണ സമ്മേളനം ആർ.ശിവൻകുട്ടിനായരുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ അടൂർ പ്രകാശ് എം.പി, അഡ്വ.എം.എ.വാഹീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ,പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഉന്നൈസ അൻസാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതകുമാരി, തോന്നയ്ക്കൽ രവി, ഇടത്തറ ഭാസി, ജി.ഗിരീശൻ,കലാമണ്ഡലം രാമനുണ്ണിത്താൻ, മാർഗി വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. 8.30ന് കഥകളി.
9ന് വൈകിട്ട് 5 ന് കരോക്കെ ഭക്തിഗാനസുധ,6.30ന് നൃത്തസന്ധ്യ, രാത്രി 8.30ന് കഥകളി.10ന് വൈകിട്ട് 5.30ന് നൃത്തനൃത്യങ്ങൾ, 6.30ന് നൃത്ത സന്ധ്യ,രാത്രി 7ന് ഹിന്ദുമത സമ്മേളനം പണിമൂല ദേവസ്വം പ്രസിഡന്റ് ഗോപീമോഹൻ നായരുടെ അദ്ധ്യക്ഷതയിൽ വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. ക്ഷേത്രതന്ത്രി കണ്ഠരർ രാജീവരർ താഴ്‌മൺമഠം അനുഗ്രഹ പ്രഭാഷണം നടത്തും. ആർ.ശിവൻകുട്ടിനായർ, ശശികുമാരവർമ്മ, ടി.പി.മന്മഥൻ, അഡ്വ.ഗോപി കൊച്ചുരാമൻ, എം.സംഗീത്കുമാർ, അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട്, ആർ.നാരായണൻ നായർ തുടങ്ങിയവർ സംസാരിക്കും.
9.30 ന് സംഗീതക്കച്ചേരി, 12 മുതൽ നാടകം - ഇതിഹാസം.വെളുപ്പിന് 3ന് ഉരുൾ.11ന് വൈകിട്ട് 5ന് കുത്തിയോട്ടം,ചമയ താലപ്പൊലി, ആനപ്പുറത്ത് എഴുന്നള്ളത്ത് ഘോഷയാത്ര, 6ന് നൃത്തനൃത്യങ്ങൾ, 9.30ന് നൃത്താർച്ചന,11ന് സംഗീതക്കച്ചേരി,12ന് നാദസ്വരം,വെളുപ്പിന് 3.30ന് താലപ്പൊലി, ആകാശ ദീപക്കാഴ്ച തുടർന്ന് കുരുതി തർപ്പണം.