തിരുവനന്തപുരം: ക്ളിഫ് ഹൗസ് വളപ്പിൽ കെ - റെയിൽ സർവേകല്ല് നാട്ടിയതിന് അറസ്റ്റിലായ യുവമോർച്ച പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു,ജില്ലാ സെക്രട്ടറി വിജിത്ത്,വിഷ്ണു,ഗോകുൽ,വിപിൻ വിജയൻ,അമൃത പ്രതീഷ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ, മഹിളാമോർച്ച ജില്ലാപ്രസിഡന്റ് ജയ രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജയിൽമോചിതരായവർക്ക് സ്വീകരണം നൽകി.