
കിളിമാനൂർ:പാപ്പാല ഗവ:എൽ.പി.എസിലെ വാർഷികാഘോഷം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിന് നൽകിയ മൈക്ക് സെറ്റിന്റെ ഉദ്ഘാടനവും,ലാപ് ടോപ്പുകളുടെയും പ്രൊജക്ടറിന്റെ വിതരണവും ചടങ്ങിൽ നടന്നു.ബ്ലോക്ക് പഞ്ചായത്ത് നൽകിയ രണ്ട് വാട്ടർ പ്യൂരിഫയർ ബ്ലോക്ക് പഞ്ചായത്തംഗം എൻ.സരളമ്മ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വി.ഷീബ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി, പഞ്ചായത്തംഗങ്ങളായ എൻ.സലിൽ,പി.ഹരീഷ്,എസ്.അനിൽകുമാർ,എസ്.ശ്യാം നാഥ്,എസ് ശ്രീലത,കെ.സുമ,ഗിരിജകുമാരി, ഷീജാ സുബൈർ,ടി.ദീപ്തി,സുമ സുനിൽ,രതി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് കെ.ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപകൻ കെ.വി. വേണുഗോപാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി.കെ. റസീന നന്ദിയും പറഞ്ഞു.