credi

കിളിമാനൂർ:കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ്‌ വായ്പാപദ്ധതി പ്രകാരം പഴയകുന്നുമ്മൽ പഞ്ചായത്തിനു അനുവദിച്ച ആദ്യ ഗഡുവായ 10055745 രൂപ വിതരണം ചെയ്തു. വായ്പ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ.രാജേന്ദ്രൻ നിർവഹിച്ചു.കുടുംബശ്രീ വൈസ് ചെയർപേഴ്സൺ പി.പ്രവിത അദ്ധ്യക്ഷത വഹിച്ചു.ചെയർപേഴ്‌സൺ എസ്.റെഹിയാനത്ത് സ്വാഗതം പറഞ്ഞു.വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.സിബി,ജി.എൽ അജീഷ്, പഞ്ചായത്ത്‌ അംഗങ്ങളായ എസ്. അനിൽകുമാർ,എൻ.സലിൽ,എൻ.എസ് അജ്മൽ,സുമ സുനിൽ,ഷീജ സുബൈർ,എസ്. ശ്യാം നാഥ്‌,ഗിരിജ കുമാരി,പിന്നോക്ക വികസന കോർപ്പറേഷൻ വർക്കല ബ്രാഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ ഷാജി, ജൂനിയർ അസിസ്റ്റന്റ് അർച്ചന,രാധ രാജൻ എന്നിവർ പങ്കെടുത്തു.