
കിളിമാനൂർ:ജില്ലാപഞ്ചായത്തിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച കരവാരം ഗ്രാമ പഞ്ചായത്തിലെ വഞ്ചിയൂർ പുതിയതടം - ഞാറയ്ക്കാട്ടുവിള റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ നിർവഹിച്ചു. പുതിയതടം കൈരളി റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഉദ്ഘാടനസമ്മേളനത്തിൽ കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ ദീപ്തി,എം.കെ ജ്യോതി, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സുധീർ,മോഹനൻ,സുരേഷ് ബാബു,പൊതുപ്രവർത്തകരായ ജാബിർ കരവാരം,ഷീല മേവറയ്ക്കൽ,കവിത സുരേഷ്, നസിർ ആലംകോട് തുടങ്ങിയവർ പങ്കെടുത്തു.