
വിതുര:തൊളിക്കോട് പഞ്ചായത്തുതല തൊഴിലുറപ്പ് തൊഴിലാളിസംഗമം മലയടി വാർഡിലെ പൊൻപാറയിൽ നടന്നു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു.മലയടി വാർഡ് മെമ്പർ എസ്.എസ്.ബിനിതാമോൾ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ആർ.ലിജുകുമാർ,പുളിമൂട് വാർഡ്മെമ്പർ ജെ.അശോകൻ,തൊഴിലുറപ്പ് എ.ഇ.അർജുൻ എന്നിവരും,നിർവഹണഉദ്യോഗസ്ഥൻമാരും,സോഷ്യൽഒാഡിറ്റംഗങ്ങളും പങ്കെടുത്തു.ആദിവാസിമേഖലയിൽ 200 തൊഴിലുറപ്പ് ദിനങ്ങളും,ജനറൽ വിഭാഗത്തിൽ 100 തൊഴിൽദിനവും സൃഷ്ടിച്ചു.