കിളിമാനൂർ :മടവൂർ വാസുദേവൻ നായർ സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മടവൂരാശാൻ ജയന്തി ആഘോഷവും പുരസ്കാര വിതരണവും 7ന് വൈകിട്ട് 4ന് പകൽക്കുറി എം.കെ.കെ. സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്യും.കഥകളി ഗായകനും ആട്ടക്കഥാകാരനുമായ കലാമണ്ഡലം സുരേന്ദ്രൻ ആശാന് മടവൂരാശൻ ജയന്തി പുരസ്കാരവും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പകൽക്കുറി വിശ്വൻ,മടവൂർ സുരേന്ദ്രൻ,ഷീലാ മധു തുടങ്ങിയവർക്ക് പ്രതിഭാ അവാർഡും വിതരണം ചെയ്യും. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിക്കും.ഫൗണ്ടേഷൻ സെക്രട്ടറി എസ്.അനിൽകുമാർ സ്വാഗതം പറയും.മടവൂർ വാസുദേവൻ നായരുടെ പത്നി സാവിത്രി അമ്മ പുരസ്കാരം വിതരണം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ടി.ബേബി സുധ,പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി, പള്ളിക്കൽ എസ്.എച്ച്.ഒ ശ്രീജിത്ത്,ഡോ.പൂജപ്പുര കൃഷ്ണൻ നായർ,കെ.ആർ.ആർ നായർ എന്നിവർ പങ്കെടുക്കും.