
പാലോട്: ഡി.വൈ.എഫ്.ഐ വിതുര ബ്ലോക്ക് സമ്മേളനം ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.ബി. അരുൺ അദ്ധ്യക്ഷത വഹിച്ചു.വി.കെ.അരുൺ രക്തസാക്ഷി പ്രമേയവും ആർ.ജി. സുർജിത്ത് അനുശോചന പ്രമേയവും അഞ്ജലി.പി.ബിജു അനുസ്മരണവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എസ്.എസ്.സജീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി എം.എസ്.സിയാദ് റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.കെ.മധു,എം.എൽ.എമാരായ ഡി.കെ.മുരളി, ജി.സ്റ്റീഫൻ, ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി,ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എം.അൻസാരി,ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.സജയൻ,ദീപാറാണി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം എസ് സിയാദ് (സെക്രട്ടറി), എസ് ബി അരുൺ (പ്രസിഡന്റ്), രഞ്ചു പനയ്ക്കോട് (ട്രഷറർ), അനസ്, വി.കെ.അരുൺ (ജോയിന്റ് സെക്രട്ടറിമാർ),സുഭാഷ്,ഗോപീകൃഷ്ണ (വൈസ് പ്രസിഡന്റുമാർ).