ulghadanam-cheyunnu

കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ട്രസ്റ്റിന് കീഴിലുള്ള പതിനേഴോളം സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ മാതൃകാപരവും മഹത്തരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.ടി.സി.ടി ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച റേഡിയോളജി വിഭാഗം ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി.ജെ. നഹാസ് അദ്ധ്യക്ഷനായി.

കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.സാബു മുഹമ്മദ്‌ നൈന എന്നിവർ ചേർന്ന് ആശുപത്രിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. നവീകരിച്ച കെ.ടി.സി.ടി ലാബുകളുടെ ഉദ്ഘാടനം വർക്കല കഹാർ നിർവഹിച്ചു. പുതിയ ജീവൻ രക്ഷാ ഉപകരണങ്ങളുടെ ഉദ്ഘാടനം കെ.ടി.സി.ടി സെക്രട്ടറി എ.എം.എ റഹീം, കൺവീനർ എം.എസ് ഷെഫീർ, ട്രഷറർ മുഹമ്മദ്‌ ഷഫീഖ് എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ കൊവിഡ് പോരാളികളായ നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സംസ്ഥാനത്തെ മികച്ച കർഷക വിദ്യാർത്ഥിക്കുള്ള അവാർഡ് നേടിയ ഹരിപ്രിയയെയും മാദ്ധ്യമ പ്രവർത്തകരെയും ആദരിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ, ലീഗ് നേതാവ് ഹാഷിം, സി.പി.ഐ നേതാവ് അഡ്വ.എം.മുഹ്സിൻ, കടുവാപ്പള്ളി ചീഫ് ഇമാം അബൂറബീഹ് സദക്കത്തുള്ള, എം.ഡി.സി സ്കാൻസ് കേരളയുടെ പ്രതിനിധികളായ എം.എൻ ഷിബു, ഷിജി മണിയൻ മാധവൻ, ഡോ.ലെസ്ലി, നിഷാദ് സുലൈമാൻ, കെ.ടി.സി.ടി കമ്മിറ്റിയംഗങ്ങളായ സജീർഖാൻ, എസ്.നഹാസ്, എൻ.നവാസ്, മുനീർ മൗലവി, ഷാജഹാൻ, മൻസൂറുദ്ദീൻ, എ.ഫസിലുദ്ദീൻ, ജലാലുദ്ദീൻ, റാഫി അറഫ, എം.താഹ, എ.എം ഇർഷാദ് മൗലവി, എ.ഷാഹുദ്ദീൻ, ബുർഹാനുദ്ദീൻ, നാസർ ഇടവാറുവിള, ജെ.ബി നവാസ്, എം.കെ സൈനുലാബുദ്ദീൻ, ഡോക്ടർമാരായ ലിജു വർഗീസ്, തോമസ്‌ മാനുവൽ, സെമ്മി നോബിൾ, ദേവി ഗായത്രി, നൗഫൽ, ബേബി ഷെറിൻ, ദിപിൻ നികത്തിൽ, സുനിൽ, അസറുദ്ദീൻ, ഷാബു, അഖിൽ, അൻവർ, രാഖി രാജേഷ്, ഫിറോസ്‌ ഇടത്തറ, ശൈലനന്ദിനി, നിമി, ഷമീന തുടങ്ങിയവർ പങ്കെടുത്തു.