
ആറ്റിങ്ങൽ: എൽ.ഡി.എഫ് സർക്കാർ വികസനമെന്നു പറയുന്നതല്ലാതെ വിവാദങ്ങൾ മാത്രമാണുണ്ടാക്കുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ആറ്റിങ്ങൽ ബൈപാസ് യാഥാർത്ഥ്യമാക്കിയ അടൂർ പ്രകാശ് എം.പിയ്ക്ക് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരി ജംഗ്ഷനിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി. അംബിരാജ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വർക്കല കഹാർ, എൻ. സുദർശനൻ, അഡ്വ. വി. ജയകുമാർ, വി.എസ്. അജിത് കുമാർ, പി. ഉണ്ണികൃഷ്ണൻ, ജോസഫ് പെരേര, വക്കം സുകുമാരൻ, സൊണാൾജ് എന്നിവർ സംസാരിച്ചു. അഡ‌്വ. അടൂർ പ്രകാശ് എം.പി മറുപടി പ്രസംഗം നടത്തി.