ബാലരാമപുരം:പള്ളിച്ചൽ ചിറ്റിക്കോട് ദേവീക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്ന് രാവിലെ 6.45 ന് കൊടിമരം മുറിക്കൽ,​തുടർന്ന് കൊടിമരഘോഷയാത്ര,​വൈകിട്ട് 3.30 ന് തൃക്കൊടിയേറ്റ്,​രാത്രി 7.30 ന് കളംകാവൽ,​ ഏപ്രിൽ 4 ന് രാവിലെ 8.15 ന് പ്രഭാതപൂജ,​ 9 ന് നാഗരൂട്ട്,​വൈകിട്ട് 6 ന് സന്ധ്യാപൂജ,​ 5 ന് രാവിലെ 7 ന് ഭക്രകാളിപ്പാട്ട്,വൈകിട്ട് 6 ന് സന്ധ്യാപൂജ,​ തുടർന്ന് മാലപ്പുറം പാട്ട്,​ 6 ന് രാവിലെ വൈകുന്നേരം 7.30 ന് കളംകാവൽ,​ 7 ന് ഉച്ചയ്ക്ക് 12ന് കഞ്ഞിവിതരണം,​രാത്രി 8ന് കൊന്നുതോറ്റ്,​ 8ന് വൈകിട്ട് 4.30ന് ഐശ്വര്യപൂജ,​6ന് കുങ്കുമാഭിഷേകം,​ 9 ന് രാവിലെ 10.30 ന് പൊങ്കാല,​ ഉച്ചക്ക് 12.15 ന് പൊങ്കാല നിവേദ്യം,​12.30ന് അന്നദാനം,​രാത്രി 7.30ന് മാതൃവൃക്ഷച്ചുവട്ടിൽ നിന്നും താലപ്പൊലിയോടുകൂടി ക്ഷേത്ര സന്നിധിയിൽ കളംകാവൽ.തുടർന്ന് ആകാശവിസ്മയക്കാഴ്ച്ച,​രാത്രി 2.15ന് ആറാട്ട്,​തുടർന്ന് തിരുമുടി അകത്തെഴുന്നെള്ളിപ്പ്.