p

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മുതലപ്പൊഴി കടലിൽ അകപ്പെട്ട യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയവരെ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് ആദരിച്ചു. കോസ്റ്റൽ വാർഡൻ ജോജിയെയും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിച്ച മത്സ്യത്തൊഴിലാളികളായ സ്റ്റെഫിൻ, വിവിൻ ജോസഫ് എന്നിവരെയുമാണ് ആദരിച്ചത്. കഴിഞ്ഞ മാസം 19നാണ് സംഭവം. മുതലപ്പൊഴി തുറമുഖത്തിലെ പുളിമൂട്ടിൽ നിന്ന് കഴക്കൂട്ടം സ്വദേശിയായ 24 കാരി കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സമീപത്ത് ഇതു കണ്ടു നിന്ന കോസ്റ്റൽ വാർഡനും മത്സ്യത്തൊഴിലാളിയായ യുവാക്കളും ചേർന്ന് യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി. അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.എച്ച്.ഒ കണ്ണൻ, എസ്.ഐ മുഹമ്മദ് താഹ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ആദരിച്ചത്. എസ്.ഐമാരായ ജ്യോതി, കൃഷ്ണപ്രസാദ്, സി.പി.ഒ സ്വപ്ന, എ.എസ്.ഐ റിയാസ്, കോസ്റ്റൽ വാർഡൻമാരായ പ്രവീൺ, ലത എന്നിവർ പങ്കെടുത്തു.