കാട്ടാക്കട: കാട്ടാക്കട കാട്ടാൽ മുടിപ്പുരയുടെ തൂക്ക മഹോത്സവം ഇന്ന് കൊടിയേറും.13ന് ചരിത്ര പ്രസിദ്ധമായ കാട്ടാൽ പൊങ്കാലയോടെ ഉത്സവം സമാപിക്കും. ഇന്ന് രാവിലെ 5ന് ഗണപതിഹോമം, ഉച്ചയ്ക്ക് 12.30ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 6.30ന് കൊടിയേറ്റ്, 8ന് ദേവിയുടെ പുറത്തെഴുന്നള്ളത്ത്,തുടർന്ന് പുഷ്പാഭിഷേകം, 4ന് രാവിലെ 6ന് ഗണപതിഹോമം, ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി 7ന് തിരുവാതിര,7.30ന് ഓട്ടൻ തുള്ളൽ,8.30ന് നൃത്തം,രാത്രി 10.30ന് ഡാൻസ്,5ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി 7ന് നൃത്ത സന്ധ്യ,8ന് ഭക്തിഗാനമേള,10ന് മ്യൂസിക് നൈറ്റ്,6ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി 7ന് തിരുവാതിര,7.15ന് ഭരതലാസ്യം,8.30ന് കരോക്കേ ഗാനമേള.
7ന് രാവിലെ 6ന് പ്രഭാത പൂജ,ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകിട്ട് 5ന് നാമജപസാഗരം,7ന് സുവർണ ഗീതങ്ങൾ,രാത്രി 8ന് കഥാ പ്രസംഗം.9.30ന് ഭക്തിഗാനമേള.12ന് കളംകാവൽ.8ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം.വൈകിട്ട് 5.30ന് ലളിതാസഹസ്രനാമം,രാത്രി 7ന് തിരുവാതിര,7.15ന് നൃത്ത സന്ധ്യ,9.30ന് കരോക്കെ ഗാനമേള,9ന് രാവിലെ 10മുതൽ നേത്രചികിത്സാ ക്യാമ്പ്,ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകിട്ട് 5ന് സംഗീതാർച്ചന,രാത്രി 7ന് നൃത്തശില്പം,8ന് ചാക്യാർകൂത്ത്,9.30ന് നൃത്ത സംഗീത സന്ധ്യ,12ന് കളം കാവൽ,10ന് രാവിലെ 10മുതൽ മെഡിക്കൽ ക്യാമ്പ്,ഉച്ചയ്ക്ക് 12.30ന് അന്നദാനം,5ന് ഭക്തിഗാനാഞ്ജലി,രാത്രി 7ന് പ്രഭാഷണം,8ന് സൂപ്പർ നൈറ്റ് മെഗാഗാനമേള,11ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകിട്ട് 4.30ന് ഐശ്വര്യപൂജ,7ന് സാംസ്കാരിക സമ്മേളനവും വിശിഷ്ട വ്യക്തികളെ ആദരിക്കലും, 8ന് മാജിക് നൈറ്റ്,9.30ന് കരോക്കെ ഗാനമേള,12ന് കളം കാവൽ.
12ന് ഉച്ചയ്ക്ക് 12ന് തൂക്കവില്ല് പ്രദക്ഷിണം,വൈകിട്ട് 3ന് താലപ്പൊലി കളമായ അഞ്ചുതെങ്ങിൻമ്മൂട്ടിലേക്ക് എഴുന്നെള്ളത്ത്, 4.30ന് കുത്തിയോട്ടം,തട്ടിയോട്ടം,ഉരുൾ,താലപ്പൊലി നേർച്ചയോടെ തിരിച്ചെഴുന്നള്ളത്ത്, രാത്രി 7ന് ചരിത്ര പ്രസിദ്ധമായ കാട്ടാൽ തൂക്കം, രാത്രി 10.30ന് ഗാനമേള,13ന് രാവിലെ 10ന് കാട്ടാൽ പൊങ്കാല,രാത്രി 8ന് അകത്തെഴുന്നള്ളത്ത്,കൊടിയിറക്ക്, 12ന് കുരുതി തർപ്പണം.