p

ഏഴാം സെമസ്​റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി /ബി കോം എൽ എൽ.ബി / ബി.ബി.എ എൽ എൽ.ബി, ഏപ്രിൽ 2021 സ്‌പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 8 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (128), ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്‌ഷൻ (129) (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2015 - 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 അഡ്മിഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 10 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) റഗുലർ - 2017 അഡ്മിഷൻ, 2014 സ്‌കീം - സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 10 വരെ അപേക്ഷിക്കാം.

മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്​റ്റർ ഇന്റഗ്രേറ്റഡ് ബി.എം - എം.എ.എം/പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേ​റ്റഡ്) (റഗുലർ ആൻഡ് സപ്ലിമെന്ററി - 2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എസ്‌സി സുവോളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്​റ്റമാ​റ്റിക്സ് ആൻഡ് ബയോഡൈവേഴ്സി​റ്റി (ന്യൂജനറേഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 5 ന് അതതു കോളേജുകളിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.ടെക്., ഡിസംബർ 2021 (2013 സ്‌കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഫ്ളൂയിഡ് മെക്കാനിക്സ് ലാബ് 12 ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.ടെക്, ഡിസംബർ 2021 (2008 & 2013 സ്‌കീം) ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ച് (412), അപ്ലൈഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ച് (413) പ്രാക്ടിക്കൽ പരീക്ഷ 20, 21 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.ടെക്., ഡിസംബർ 2021 (2013 സ്‌കീം) മെക്കാനിക്കൽ എൻജിയറിംഗ് ബ്രാഞ്ചിന്റെ ഫ്ളൂയിഡ് മെക്കാനിക്സ് ആൻഡ് മെഷീൻസ് ലാബ് 12 ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സ്
സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ്6​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​എ​സ്‌​സി​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കും​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​ഴി​വു​ള്ള​ ​ബി.​എ​സ്‌​‌​സി​ ​ന​ഴ്‌​സിം​ഗ് ​സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള​ 2021​-22​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ഏ​പ്രി​ൽ​ 6​ന് ​ന​ട​ത്തും.​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​പു​തി​യ​ ​കോ​ളേ​ജ്/​ ​കോ​ഴ്‌​സ് ​ഓ​പ്ഷ​ൻ​ ​സ​മ​ർ​പ്പ​ണ​വും​w​w​w​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​ ​ഏ​പ്രി​ൽ​ 4​നും​ 5​നും​ ​വൈ​കി​ട്ട് ​അ​ഞ്ചു​വ​രെ​ ​ചെ​യ്യാം.​ ​എ​ൽ.​ബി.​എ​സ് ​ന​ട​ത്തി​യ​ ​മു​ൻ​ ​അ​ലോ​ട്ട്‌​മെ​ന്റു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​വ​ർ​ ​നി​ർ​ബ​ന്ധ​മാ​യും​ ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള​ ​എ​ൻ.​ഒ.​സി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സ​മ​യ​ത്ത് ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​എ​ല്ലാ​ ​വി​ഭാ​ഗ​ക്കാ​ർ​ക്കും​ ​ഈ​ ​അ​ലോ​ട്ട്‌​മെ​ന്റി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560363,​ 64.