ktda

കാട്ടാക്കട:മദ്ധ്യവേനലവധിക്കാലത്ത് കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രകൾക്ക് തുടക്കമായി. നെയ്യാറ്റിൻകര യൂണിറ്റിൽ നിന്ന് കാപ്പുകാട്,നെയ്യാർഡാം വഴി കല്ലാർ പൊന്മുടിയിലേക്കുള്ള യാത്ര മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട യാത്രക്കാരെ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

എ.ടി.ഒ സുമേഷ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ എസ്.അലക്സാണ്ടർ, ടൂറിസം സെൽ കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്,രതീഷ്,വൈ.യേശുദാസ്,മുഹമ്മദ് ഷൂജ,അനിൽ കാട്ടാക്കട,സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

വരും ദിവസങ്ങളിൽ മൂന്നാർ, വാഗമൺ ഉൾപ്പെടെയുള്ള സർവീസുകൾ ഉണ്ടാകുമെന്നും കോ ഓർഡിനേറ്റർ രഞ്ജിത് പറഞ്ഞു.
മിഷൻ ആയിരം യാത്രകളുടെ ഭാഗമായി യാത്രക്കാർക്കായി സെൽഫി മത്സരവും കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് 12ന് ഉച്ചയ്ക്ക് 12ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ സമ്മാനങ്ങൾ നൽകും.നെയ്യാറ്റിൻകരയിൽ നിന്ന് 10,17തീയതികളിൽ പൊന്മുടിയിലേക്കും, 16 ന് മൺറോതുരുത്തിലേക്കും,9നും 24നും ആലപ്പുഴയിലേക്കും മേയ് 2,15 തീയതികളിൽ വാഗമണിലേക്കും ടൂറിസം യാത്രകൾ ഉണ്ടായിരിക്കും. ബുക്കിംഗിനും വിശദവിവരങ്ങൾക്കും 9846067232 എന്ന നമ്പരിൽ ബന്ധപ്പെടണം.