sarkara

ചിറയിൻകീഴ്: ഇന്ന് രാവിലെ 8ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 9.30 മുതൽ 4 വരെ ശ്രീമഹാദേവീ ഭാഗവതപാരായണം, 11.30ന് കളഭാഭിഷേകം. വൈകുന്നേരം 4ന് ആനക്കൊട്ടിലിലും സേവപന്തലിലും വിവിധ കരക്കാരുടെ ഉരുൾ വഴിപാട് സംബന്ധിക്കുന്ന നാദസ്വരവാദ്യമേളങ്ങളുടെ സേവ, 5.30ന് കാഴ്ചശ്രീബലി എഴുന്നള്ളത്ത്, 6.45ന് കവിരാജ് ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഹരികഥ, 6.45ന് തൂക്കവ്രതക്കാരുടെ അമ്മയെ കാണൽ ചടങ്ങ്, രാത്രി 8.30ന് പള്ളിവേട്ട, അനിൽകുമാർ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന സ്പെഷ്യൽ നാദസ്വരം, 9.30ന് സീരിയൽ താരം അനീഷ് രവി നയിക്കുന്ന മെഗാഷോ, 12.30ന് കാരേറ്റ് ജയകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗം.