fire-force

തിരുവനന്തപുരം: ആലുവയിൽ പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയത് ഗുരുതര പിഴവാണെന്നും പരിശീലനത്തിന് അനുമതി നൽകിയ എറണാകുളം റീജിയണൽ, ജില്ലാ ഫയർ ഓഫീസർമാരടക്കം അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ സർക്കാരിന് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരെയും പരിശീലനം നൽകിയ മൂന്ന് ഫയർ ഓഫീസർമാർക്കെതിരെയും നടപടി ഉണ്ടായേക്കും. ആലുവ മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ മാർച്ച് 31നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത്.

റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ, സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിലെ ജീവനക്കാർ എന്നിവർക്ക് ഫയർഫോഴ്സ് ദുരന്തനിവാരണ പരിശീലനം നൽകാറുണ്ട്. ഇതിന്റെ മറവിലാണ് പോപ്പുലർ ഫ്രണ്ട് ഫയർഫോഴ്സിന്റെ പരിശീലനം നേടിയത്. ഫയർഫോഴ്സ് ആസ്ഥാനത്ത് ബന്ധപ്പെടാതെ എറണാകുളത്തെ ഉദ്യോഗസ്ഥർ അനുമതി നൽകുകയായിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ റെസ്ക്യു ആൻഡ് റിലീഫ് വിംഗിന്റെ സംസ്ഥാനതല പരിപാടിയിലാണ് പൊതുവേദിയിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. അപകടത്തിൽപെട്ടയാളെ രക്ഷിക്കുന്ന രീതികൾ, ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം തുടങ്ങിയവയെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പരിശീലനത്തിന്റെ സാഹചര്യം വ്യക്തമാക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുൽദാസ്, എം. സജാദ് എന്നിവരോട് ഡി.ജി.പി ബി. സന്ധ്യ ആവശ്യപ്പെട്ടിരുന്നു. സന്നദ്ധസംഘടനകൾക്ക് നൽകുന്ന തരത്തിലുള്ള പരിശീലനമാണ് നൽകിയതെന്നായിരുന്നു മറുപടി. ഇത് തള്ളിയാണ് കർശന നടപടിക്ക് ഡി.ജി.പി ശുപാർശ ചെയ്തത്.

 പ​രി​ശീ​ല​നം അ​ന്വേ​ഷി​ക്ക​ണം​:​ ​വി.​ഡി.​ സ​തീ​ശൻ

പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​ന് ​ഫ​യ​ർ​ഫോ​ഴ്‌​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി​യ​ ​സം​ഭ​വം​ ​ഗൗ​ര​വ​മാ​യ​ ​വി​ഷ​യ​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​തി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം.​ ​വ​ർ​ഗീ​യ​ത​യെ​ ​താ​ത്കാ​ലി​ക​ ​രാ​ഷ്ട്രീ​യ​ ​ലാ​ഭ​ത്തി​നു​വേ​ണ്ടി​ ​താ​ലോ​ലി​ക്കു​ന്ന​ ​സ​മീ​പ​ന​മാ​ണ് ​സി.​പി.​എ​മ്മി​നെ​ന്ന് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
സോ​ഷ്യ​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​എ​ന്ന് ​പേ​രി​ട്ട് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തു​ന്ന​ത് ​മ​ത​പ്രീ​ണ​ന​മാ​ണ്.​ ​ഇ​തി​ന് ​മു​മ്പും​ ​ഈ​ ​സം​ഘ​ട​ന​ക​ൾ​ ​പൊ​ലീ​സി​ൽ​ ​ക​ട​ന്നു​ക​യ​റി​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കു​ന്നെ​ന്ന​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​ഈ​ ​പ്രീ​ണ​ന​ന​യം​ ​സി.​പി.​എം​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​താ​ക്കോ​ൽ​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​ആ​ളു​ക​ളെ​ ​പോ​സ്റ്റു​ചെ​യ്യു​ന്ന​ത് ​സി.​പി.​എ​മ്മാ​ണ്.​ ​പൊ​ലീ​സി​ന്റെ​ ​ലൈ​ൻ​ഒ​ഫ് ​ക​ൺ​ട്രോ​ൾ​ ​ന​ഷ്ട​മാ​യി.​ ​എ​ല്ലാം​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ക്ക് ​വി​ട്ടു​കൊ​ടു​ത്ത​താ​ണ് ​ഇ​തി​ന് ​കാ​ര​ണ​മെ​ന്ന് ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.