1

കുളത്തൂർ:ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രതിഭാ സംഗമവും അവാർഡ് വിതരണ സമ്മേളനവും സാമ്പത്തിക സഹായ വിതരണവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്‌ണൻ, നഗരസഭാ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാജോൺ,കൗൺസിലർമാരായ മേടയിൽ വിക്രമൻ,നാജ, ശ്രീദേവി,കോലത്തുകര ക്ഷേത്ര സമാജം സെക്രട്ടറി എസ്.സതീഷ്ബാബു,വൈസ് പ്രസിഡന്റ് മണപ്പുറം ബി.തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. ഉത്സവക്കമ്മിറ്റി ജനറൽ കൺവീനർ എസ്.സുധീഷ് കുമാർ സ്വാഗതവും സമാജം അംഗം പി.ആർ.പ്രവീൺ നന്ദിയും പറഞ്ഞു. പി.എസ്.സി.അംഗമായി നിയമിതയായ പി.ആർ.രമ്യ,കേരള സർക്കാരിന്റെ പ്രതിഭ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട വലിയവിളാകം മേക്കുംമുറിയിൽ മിഥുന.എസ്.എസ്,ചകിരിച്ചോറിൽ ഗുരു ചിത്രങ്ങൾ ആലേഖനം ചെയ്ത മാസ്റ്റർ വിശ്വജ്യോതിയെയും ഉപകാരം നൽകി ആദരിച്ചു.