തിരുവനന്തപുരം:കുര്യാത്തി വാട്ടർ വർക്‌സ് സബ് ഡിവിഷൻ പരിധിയിലെ വെള്ളായണി വാട്ടർ ട്രീറ്റ്‌മെന്റ് പ്ളാന്റിലും പമ്പ് ഹൗസിലെ കിണറിലും ശുചീകരണം നടക്കുന്നതിനാൽ 5ന് രാവിലെ 6 മുതൽ 6ന് രാവിലെ 6 വരെ കല്ലിയൂർ,​ വെങ്ങാനൂർ,​പള്ളിച്ചൽ പഞ്ചായത്തുകളിലും കോർപ്പറേഷനിലെ വിഴിഞ്ഞം,ഹാർബർ,​കോവളം,​വെള്ളാർ,​ പുഞ്ചക്കരി,​തിരുവല്ലം വാർഡുകളിലും സമീപപ്രദേശങ്ങളിലും ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.