
പൂവാർ: കേരള സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുപുറം കൃഷിഭവൻ വഴി നടപ്പിലാക്കുന്ന 'നമ്മളും കൃഷിയിടത്തേക്ക് ' എന്ന പരിപാടിയുടെ ഭാഗമായി പച്ചക്കറിതൈകൾ കർഷകർക്ക് വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ്ജ് തിരുപുറം സുരേഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സി.കെ. വത്സലകുമാർ, ബ്ലോക്ക് മെമ്പർ ഷിനി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ പ്രീയ. പി.ആർ, കെ. വസന്ത, മുൻ പ്രസിഡന്റ് ഷീനാ എസ്. ദാസ്, മെമ്പർമാരായ മഞ്ജുഷ, ജയകുമാരി, ഗോപാലകൃഷ്ണൻ, ഗിരിജ, അനിൽകുമാർ, കൃഷി ഓഫീസർ രജി, വില്ലേജ് ഓഫീസർ ചിത്രലേഖ, കർഷക സമിതി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.