
തിരുവനന്തപുരം:കാഴ്ചപരിമിതിയുള്ളവർക്കായി ജീവിതം സമർപ്പിച്ച നാരീശക്തി പുരസ്കാര ജേതാവ് ടിഫാനി ബ്രാറെ കുറവൻകോണത്തെ ജ്യോതിർഗമയ ഫൗണ്ടേഷനിൽ എത്തി വി.മുരളീധരൻ അഭിനന്ദിച്ചു. കാഴ്ച വൈകല്യമുള്ള ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്ന് വി.മുരളീധരൻ പറഞ്ഞു.കാഴ്ചവെല്ലുവിളി നേരിടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ
കേന്ദ്രമന്ത്രി കാണിച്ച താത്പര്യത്തിന് ടിഫാനി നന്ദി രേഖപ്പെടുത്തി. 'അനേകം ആളുകൾ അഭിനന്ദിക്കാൻ വിളിച്ചു.അവർ സന്ദർശിക്കുമെന്ന് പറഞ്ഞു, എന്നാൽ വാക്ക് പാലിക്കുന്ന ആദ്യത്തെ വ്യക്തി താങ്കളാണെന്നാണ് ടിഫാനി പറഞ്ഞത്.കാഴ്ച വൈകല്യമുള്ളവർക്കായി ബസുകളിൽ അനൗൺസ്‌മെന്റ് സംവിധാനം ഏർപ്പെടുത്തണമെന്നതുൾപ്പെടെ അവർ മുന്നോട്ട് വച്ച നിരവധി നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.ജ്യോതിർഗമയ ഫൗണ്ടേഷനിലെ കാഴ്ച വൈകല്യമുള്ള എല്ലാവരെയും മന്ത്രി കണ്ടു.