autisum

തിരുവനന്തപുരം: ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എഡ്യുക്കേഷന്റെ (കേഡർ) നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ടാഗോർ തിയേറ്ററിന് മുന്നിൽ നിന്നാരംഭിച്ച വാക്കത്തോൺ വഴുതക്കാട് ഓൾ ഇന്ത്യ റേഡിയോ റോഡിൽ കേഡറിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓട്ടിസം സ്റ്റുഡിയോയുടെ മുന്നിൽ സമാപിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടറും ടെക്‌നോപാർക്ക് സ്ഥാപക സി.ഇ.ഒയുമായ ജി. വിജയരാഘവൻ നേതൃത്വം നൽകി. സ്വന്തമായി തയ്യാറാക്കിയ പ്ലാക്കാർഡുകളും ബലൂണുകളുമേന്തിയാണ് കുട്ടികൾ ദിനാചരണത്തിന്റെ ഭാഗമായത്. കുട്ടികളുടെ മാതാപിതാക്കളും പരിശീലകരും വാക്കത്തോണിൽ പങ്കെടുത്തു.