പാറശാല: കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ തൂക്ക മഹോത്സവത്തോടനുബന്ധിച്ച് 60 വർഷമായി മേടവിളാകം ഹിന്ദ് അരയ സമുദായം നടത്തി വരുന്ന കാവടി ഘോഷയാത്ര ഞായറാഴ്ച നടക്കും.കൊല്ലങ്കോട് മേടവിളാകം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എത്തി ആചാരപ്രകാരമുള്ള പൂജകളെ തുടർന്ന് ഇന്ന് രാവിലെ 8ന് കാവടിയുമായി കടലിലെത്തി കുളിച്ച ശേഷം തിരികെ ക്ഷേത്രത്തിൽ എത്തിച്ചേരും.തുടർന്ന് ആചാര പ്രകാരമുള്ള പൂജകളെ തുടർന്ന് അരയ സമുദായക്കാരുടെ ഭവനങ്ങളിൽ ഊരു ചുറ്റി തട്ടപൂജകൾ നടത്തും.അന്നദാനത്തെ തുടർന്ന് വൈകിട്ട് 6 ന് നടക്കുന്ന ദീപാരാധനക്ക് ശേഷം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര മേടവിളാകം, കണ്ണനാകം,തടുവത്ത് മുറി, ഇളംപാലമുക്ക് ക്ഷേത്രം വഴി കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ എത്തി അഭിഷേകം നടത്തുന്നതോടെ കാവടി ഘോഷയാത്ര സമാപിക്കും.