തിരുവനന്തപുരം: വി. ശിവൻകുട്ടിക്ക് മറുപടി നൽകുന്ന നിലവാരത്തിലേക്ക് താഴാൻ തനിക്കാകില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ടിഫാനി ബ്രാറെ സന്ദർശിക്കവേയാണ് വി. മുരളീധരൻ അഭിപ്രായ പ്രകടനം നടത്തിയത്. ഒരിടത്തും സമരം ചെയ്യാനായി പോയിട്ടില്ല, പോയത് ജനങ്ങളുടെ ആശങ്കകളെക്കുറിച്ച് ചോദിച്ചറിയാനാണ്. സർക്കാർ സംവിധാനങ്ങളെല്ലാം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അല്ലാതെ മുഖ്യമന്ത്രി പാർട്ടി സമ്മേളത്തിൽ പങ്കെടുക്കാൻ ഹെലികോപ്ടർ ഉപയോഗിച്ചത് പോലെയല്ലെന്നും വി. മുരളീധരൻ പറഞ്ഞു. സർക്കാർ വാഹനത്തിൽ സമരം ചെയ്യാൻ പോകുന്നത് നാണക്കേടാണെന്നാണ് മന്ത്രി വി. ശിവൻകുട്ടി കേന്ദ്രമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.