വെഞ്ഞാറമൂട്: പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 6ന് തുടങ്ങി 15ന് അവസാനിക്കും. 6ന് രാവിലെ 9ന് കൊടിയേറ്റ്, 12.30ന് അന്നദാനം, വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിലും സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനം തെന്നിന്ത്യൻ ചലച്ചിത്ര താരം അർജുനും നിർവഹിക്കും. 7.30ന് ഉറിയടി, രാത്രി 9ന് ക്ലാസ്സിക്കൽ ഡാൻസ്. 7ന് രാവിലെ 9ന് ആനപ്പുറത്തെഴുന്നള്ളിപ്പ്, ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 7ന് ഉറിയടി, 7.30ന് നൃത്ത സന്ധ്യ, രാത്രി 9ന് നാടകം. 8ന് ഉച്ചക്ക് 12.30ന് അന്നദാനം, 7.30ന് ഓട്ടൻ തുള്ളൽ, രാത്രി 9ന് നാടകീയ നൃത്ത ശില്പം. 9 ന് 9.30ന് കളഭാഷിഷേകം, ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 7.30ന് കരോക്കെ ഗാനമേള, രാത്രി 8.30ന് കരോക്കെ ഗാനമേള, 9ന് കഥാപ്രസംഗം. 10ന് ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.45ന് പുഷ്പാഭിഷേകം, രാത്രി 8.30ന് മേജർ സെറ്റ് കഥകളി. 11ന് രാവിലെ ഉച്ചക്ക് 12.30ന് അന്നദാനം, രാത്രി 7.30ന് ശാസ്ത്രീയ നൃത്തം, 9ന് നാടകം ഇതിഹാസം. 12ന് രാവിലെ 10ന് ഉത്സവബലി, രാത്രി 7.30ന് ചാക്യാർകൂത്ത്, രാത്രി 9ന് നാടകം മക്കളുടെ ശ്രദ്ധയ്ക്ക്. 13ന് രാവിലെ 10.30 ന് പിരപ്പൻകോട് സദ്യ, രാത്രി 7.30 ന് സംഗീതക്കച്ചേരി, 9ന് മനു മങ്കൊമ്പിന്റെ മാജിക് ഷോ. 14ന് വൈകിട്ട് 7ന് നാദസ്വര കച്ചേരി, 7.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 8.30ന് മത്തനാട് ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ പള്ളിവേട്ട,​ രാത്രി 9ന് നാടകീയ നൃത്തശില്പം. 15ന് രാവിലെ 6 മുതൽ വിഷു കണികാണൽ, 9ന് പിരപ്പൻകോട് പാൽപ്പായസം, വൈകിട്ട് 5ന് ആറാട്ട്, 6ന് തൃക്കൊടിയിറക്ക്, രാത്രി 7.30ന് സംഗീതകച്ചേരി, 9ന് ഗാനമേള.